ബജറ്റ് അറിയേണ്ടതെല്ലാം.....
- സർക്കാർ അതതു സമയം പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി 175 -ാം വകുപ്പ് പ്രകാരമുള്ള വികസന പദ്ധതി ചെലവ് ഉൾപ്പെടെ അടുത്ത വർഷത്തേക്ക് ഉണ്ടാകാനിടയുള്ള വരവ് ചെലവുകളുടെ വിശദമായ ബഡ്ജറ്റ് നിർദ്ദേശങ്ങൾ ഓരോ വർഷവും ജനുവരി 15 ന് മുമ്പ് ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റികൾ, സെക്രട്ടറിയും അതതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും നൽകുന്ന എസ്റ്റിമേറ്റും നിർദ്ദേശങ്ങളും പരിഗണിച്ച് തയ്യാറാക്കി ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് സമർപ്പിക്കണ്ടതാണ്.
- ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മേൽപറഞ്ഞ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ബജറ്റ് തയ്യാറാക്കി മാർച്ച് മാസത്തിലെ ആദ്യ ആഴ്ച കഴിയുന്നതിന് മുമ്പ് പഞ്ചായത്ത് യോഗത്തിൽ സമർപ്പിക്കണം.
- സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബജറ്റ് പാസ്സാക്കണം. ഏപ്രിൽ ഒന്നിന് മുമ്പ് ബജറ്റ് പാസ്സാക്കിയില്ലെങ്കിൽ അന്നുമുതൽ ചെലവ് ചെയ്യാൻ പാടില്ല.
- ബജറ്റിൽ കാണിച്ച പ്രവർത്തന നീക്കിയിരിപ്പ് നടപ്പു വർഷത്തെ മതിപ്പു വരവിൽ എൻഡോമെന്റുകളിലും ഗ്രാന്റുകളിലും അംശദായങ്ങളിലും ഋണശീർഷകളിലും ന്ന്നുള്ള വരവുകൾ എന്നിവ ഒഴികെയുള്ളതിൻ്റെ 5 ശതമാനത്തിൽ കുറയാൻ പാടില്ല.
- മുൻ വർഷത്തെ യഥാർത്ഥ വരവിൽ നിന്നുള്ള ഏതൊരു പ്രത്യക്ഷ വ്യതിയാനങ്ങളോടൊപ്പം വിശദമായ കുറിപ്പുകൾ - Read More
Related Posts

0 comments:
Post a Comment