വാർഷിക പ്രവർത്തന വിലയിരുത്തലിൽ പെർഫോമൻസ് ഗ്രാന്റിന് യോഗ്യത നേടിയിട്ടില്ലാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്കോർ പ്രസിദ്ധീകരിച്ച് ഏഴ് തിവസത്തിനകം അപ്പലേറ്റ് അതോറിറ്റിക്ക് അപ്പീൽ സമർപ്പിക്കാവുന്നതാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റോ മുനിസിപ്പൽ ചെയർപെഴ്സനോ ഒപ്പിട്ട നിശ്ചിത ഫോമാണ് സമർപ്പിക്കേണ്ടത്.
2015 ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെ (4,5 മാർച്ച് ഒഴികെ) കെ .എൽ.ജി.എസ്.ഡി.പിയുടെ മാനേജ്മെന്റ് യൂണിറ്റിൽ അപ്പീൽ ഹിയറിംഗ് നടത്തും. (നാലാം നില, ട്രാൻസ് ടവേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം)
അപ്പീൽ ഹിയറിംഗിനായി സമർപ്പിക്കുന്ന രേഖകളുടെ തനിപകർപ്പുകൾ 2015 ഫെബ്രുവരി 26 ന് വൈകിട്ട് 5 മണിയ്ക്ക് മുന്പായി കെ .എൽ.ജി.എസ്.ഡി.പി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
അപ്പീൽ അപേക്ഷാ ഫോം
അപ്പീൽ അപേക്ഷാ ഫോം

0 comments:
Post a Comment